ദോഹ: ഖത്തറിൽ ഈ വർഷത്തെ ഈദ് അൽ ഫിത്തർ മാർച്ച് 20 വെള്ളിയാഴ്ച ആഘോഷിക്കും. ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ക്രസന്റ് സൈറ്റിംഗ് കമ്മിറ്റിയാണ് ബുധനാഴ്ച വൈകുന്നേരം ചേർന്ന യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ, മാർച്ച് 19 വ്യാഴാഴ്ച റമദാൻ 30 പൂർത്തിയാക്കുമെന്നും മാർച്ച് 20 വെള്ളിയാഴ്ച ശവ്വാൽ ഒന്നായിരിക്കുമെന്നും കമ്മിറ്റി അറിയിച്ചു.ഈദ് പ്രമാണിച്ചുള്ള ആശംസകൾ കമ്മിറ്റി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽതാനി, ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി എന്നിവർക്കും ഖത്തറിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങൾക്കും നേർന്നു. ......
കോഴിക്കോട് : സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് പോകുന്നവരുടെ
ഈ വർഷത്തെ ആദ്യ ഹജ് വിമാനം ഏപ്രിൽ 30 ന് കൊച്ചിയിൽ നിന്ന് യാത്രാ തിരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി വൃത്തങ്ങൾ അറിയിച്ചു.ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30 ന് ഉച്ചയ്ക്ക് 2.10ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.30ന് ജിദ്ദയിൽ എത്തിച്ചേരും. ഒരു പ്രാവശ്യം 432 പേരെ വഹിക്കുന്ന വിമാനം മൊത്തം 20 സർവ്വീസുകളാണ് കൊച്ചിയിൽ നിന്ന് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
17 സർവ്വീസുകൾ നോർമൽ ഹജ്ജും, 3 സർവ്വീസുകൾ ലഘു ഹജ്ജിനായുമായാണ് നിലവിൽ ക്രമീകരിച്ചിരിക്കുന്നത്. ......
ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിൻ്റെ ചെങ്ങന്നൂരിനോടുള്ള വികസന വിരുദ്ധയ്ക്കെതിരെയും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനോടും ശബരിമല ഇടത്താവളത്തോടുമുള്ള അവഗണനയ്ക്കുമെതിരെ എൽഡിഎഫ് ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴം രാവിലെ 10 ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടക്കും. ധർണ്ണ സമരം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്യും. ......
കൊച്ചി: പെരുമ്പാവൂർ മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർത്ഥിക്ക് വോട്ടില്ല. നടി ലക്ഷ്മി പ്രിയയെ ആയിരുന്നു ട്വന്റി 20 പെരുമ്പാവൂരിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നത്. ......
ദോഹ: അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കുന്നതിനും ആഗോള സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും പാർലമെന്ററി നയതന്ത്രത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് ഷൂറാ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ ഡോ. ഹംദ ബിന്ത് ഹസ്സൻ അൽ സുലൈത്തി ഊന്നിപ്പറഞ്ഞു.
ചൊവ്വാഴ്ച വെർച്വലായി നടന്ന ഇന്റർ പാർലമെന്ററി യൂണിയൻ (IPU) എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അസാധാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ......
ദോഹ: ഖത്തറിൽ ഈ വാരാന്ത്യം വരെ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമോ പൂർണ്ണമായി മേഘാവൃതമോ ആയിരിക്കും.
ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം, മഴയുടെ തീവ്രത ഇടത്തരം മുതൽ ശക്തമായത് വരെയാകാൻ സാധ്യതയുണ്ട്. ......
ദോഹ: ഖത്തർ ഊർജ്ജ കാര്യ സഹമന്ത്രി എച്ച്.ഇ. സാദ് ഷെരീദ അൽ കഅബി സിംഗപ്പൂർ മാനവവിഭവശേഷി മന്ത്രിയും ഊർജ്ജ ചുമതലയുള്ള മന്ത്രിയുമായ എച്ച്.ഇ. ഡോ.......
ദോഹ: പൊതുജന സുരക്ഷ മുൻനിർത്തി, വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ സാമൂഹിക ഒത്തുചേരലുകൾ നടത്തുമ്പോൾ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ നിർദ്ദേശം.
ഇതനുസരിച്ച്, ഇത്തരം ചടങ്ങുകൾ ഹാളുകളിലും അടച്ചിട്ട സ്ഥലങ്ങളിലും (Enclosed Spaces) മാത്രമേ നടത്താവൂ എന്ന് മന്ത്രാലയം ഊന്നിപ്പറയുന്നു. ......